റാണി റാംപാലിനെ ഖേല്‍ രത്‌നാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

By praveenprasannan.02 06 2020

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി റാംപാലിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌നാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ഹോക്കി ഇന്ത്യാ ഫെഡറേഷനാണ് റാണിയെ നിര്‍ദ്ദേശിച്ചത്.


ഏഷ്യാ കപ്പ് 2017ല്‍ നേടുന്നതിലും 2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടുന്നതിലും റാണിയുടെ പങ്ക് നിര്‍ണായകമായിരുന്നു. 


2021ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിന് ഇന്ത്യ യോഗ്യത നേടുന്നതിനും റാണിയുടെ മികവ് കാരണമായിരുന്നു.


വന്ദനാ കഠാരിയ, മൊണിക്കാ എന്നിവരെ അര്‍ജുനാ അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. ബി ജെ കാരിയപ്പാ, രമേഷ് പഠാനിയ എന്നീ പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

OTHER SECTIONS