എന്റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണിപ്പോൾ ; മറഡോണയെ ഓർത്തു രഞ്ജിനി ഹരിദാസ്

By online desk .26 11 2020

imran-azharഫുടബോൾ ഇതിഹാസം മറഡോണയുടെ വിയോഗത്തെ ഏറെ ഞെട്ടലോടെയാണ് ലോകജനത നോക്കികണ്ടത്. തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. 2012 ൽ ബോബി ചെമ്മണൂർ ജ്വല്ലറിയുടെ കണ്ണൂർ ശാഖാ ഉദഘാടനത്തിനായി മറഡോണ കണ്ണൂരിലെത്തിയതിന്റെ ഓർമ്മകൾ പങ്കിടുകയാണ് അവതാരിക രഞ്ജിനി ഹരിദാസ്. അന്ന് രഞ്ജിനിക്കൊപ്പമുള്ള മറഡോണയുടെ ഡാൻസും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

 

വർഷങ്ങൾക്ക് മുൻപ് ഇതിഹാസം തന്റെ ആരാധകരെ കാണാനായി കണ്ണൂരെത്തിയപ്പോൾ ആ പരിപാടി അവതരിപ്പിക്കുക എന്ന അംഗീകാരം എനിക്ക് ലഭിച്ചിരുന്നു . ഞാൻ അവതരിപ്പിച്ച പരിപാടികളിൽ ഏറ്റവും രസകരമായതും ഊർജ്ജസ്വലമായതും എന്നതുകൊണ്ട് തന്നെ ആ ദിവസം എന്നും എന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തും.

Image may contain: 1 person, standing


ഫുട്ബോൾ താരത്തിന്റെ ഊർജവും ആവേശവും എക്കാലത്തേയും ഏറ്റവും വലിയ ഫുട്ബോൾ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്നേഹവും തന്നെയായിരിക്കും എല്ലാവരുടേയും മനസിൽ തങ്ങി നിൽക്കുക. അദ്ദേഹം പോയി എന്നറിഞ്ഞപ്പോൾ.. എന്റെ മനസ് തീർത്തും ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോൾ. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്. ഒരു വലിയ നഷ്ടം,” രഞ്ജിനി കുറിച്ചു.

ഹൃദായാഘാതത്തെ തുടർന്ന് ഇന്നലെയാണ്മറഡോണ മരിച്ചത്. 60 വയസായിരുന്നു . തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന മറഡോണ ഒരാഴ്ചമുമ്പാണ് ആശുപത്രി വിട്ടത്ത്. ശസ്ത്രക്രിയയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയ മറഡോണ വിശ്രമത്തിലായിരുന്നു.

 

 

OTHER SECTIONS