റാങ്കിംഗ്: ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നേട്ടം

By praveen prasannan.09 Jan, 2018

imran-azhar

ദുബായ് : ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ജയം നേടിയ ദക്ഷിണാഫ്രിക്കയുടെ ബൌളര്‍മാന്‍ ഐ സി സി റാങ്കിംഗില്‍ മുന്നേറി. പേസ് ബൌളര്‍ കാഗിസോ റബാടെ ജെയിംസ് ആന്‍ഡേഴ്സനെ പിന്‍തള്ളി ഒന്നാം റാങ്കിലെത്തി.

ടെസ്റ്റില്‍ ഒന്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ഫിലാന്‍ഡര്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ബൌളിംഗില്‍ രവീന്ദ്ര ജഡേജ മൂന്നാമതാണ്.

അശ്വിന്‍ നാലാമതും ആസ്ത്രേലിയന്‍ താരം ജോഷ് ഹസല്‍വുഡ് അഞ്ചാം റാങ്കിലുമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച ബൌളിംഗ് പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഇരുപത്തിരണ്ടാം റാങ്കിലേക്ക് കയറി. ഹാര്‍ദിക് പാണ്ഡ്യ 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാല്‍പത്തിയൊന്പതാം സ്ഥാനത്തെത്തി.

ബാറ്റിംഗില്‍ വിരാട് കോഹ് ലി രണ്ടാം റാങ്കില്‍ നിന്ന് മൂന്നാം റാങ്കിലേക്ക് വീണു. ആസ്ത്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാമത് തുടരുന്പോള്‍ ഇംഗ്ളീഷ് താരം ജൊ റൂട്ടാണ് രണ്ടാമത്. ചേതേശ്വര്‍ പുജാര രണ്ട് സ്ഥാനം ഇറങ്ങി അഞ്ചാമതായി.

ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമത് തുടരുന്നു. ദക്ഷിണാഫ്രിക്ക രണ്ടാമതും ആസ്ത്രേലിയ മൂന്നാമതുമാണ്. ആള്‍റൌണ്ടര്‍മാരില്‍ ഷക്കീബുല്‍ ഹസന്‍ ഒന്നാമതാണ്. ജഡേജയും അശ്വിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

 

 

 

OTHER SECTIONS