ഐപിഎല്ലിലൂടെ ഗംഭീര തിരിച്ചുവരവ്; ഹർഭജനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു

By Sooraj Surendran .12 05 2019

imran-azhar

 

 

ഐപിഎൽ പന്ത്രണ്ടാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ എത്തിനിൽക്കുമ്പോൾ മുതിർന്ന താരം ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് വഹിച്ച പങ്ക് ചെറുതല്ല. ഇതോടെ ഹര്‍ഭജനെ ഇന്ത്യന്‍ ടീമിലേക്ക് ഇനിയും പരിഗണിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. ചെന്നൈയ്ക്കായി 10 മത്സരം കളിച്ച ഹർഭജൻ 17.81 ശരാശരിയില്‍ 16 വിക്കറ്റാണ് നേടിയത്. രണ്ടാം ക്വാളിഫയറിൽ ഡൽഹിക്കെതിരെ 2 വിക്കറ്റുകൾ ഹർഭജൻ നേടിയിരുന്നു. ഈ സീസണിലൂടെ ഹർഭജൻ 150 വിക്കറ്റ് ക്ലബിലേക്ക് കയറുകയും ചെയ്തു. ചെന്നൈക്ക് വേണ്ടി കളിച്ച പല മത്സരങ്ങളിലും ഹർഭജൻ മാൻ ഓഫ് ദി മാച്ച് ആയിരുന്നു. ഞായറാഴ്ചയാണ് മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. തകർപ്പൻ പ്രകടനകളിലൂടെയാണ് ഇരു ടീമുകളും ഫൈനലിൽ എത്തിനിൽക്കുന്നത്.

OTHER SECTIONS