ടെസ്റ്റിൽ പുതിയ റെക്കോർഡ് കുറിച്ച് റഷീദ് ഖാൻ

By online desk.06 09 2019

imran-azhar

 

ചിറ്റഗോങ് : ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വമായൊരു റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്‍ നായകന്‍ റഷീദ് ഖാന്‍ സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് റഷീദ് ഖാന്‍ സ്വന്തമാക്കിയത്.

 

15 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് ഇരുപതുകാരനായ അഫ്ഗാന്‍ താരം തിരുത്തിയത്. ഇന്നലെ അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് പോരാട്ടത്തിലായിരുന്നു സംഭവം.

 

2004ല്‍ ഹരാരെയില്‍ ശ്രീലങ്കയ്‌ക്കെതിരേ സിംബാബ്വേയെ നയിച്ച തതേന്ദ തയ്ബുവിന്റെ 15 വര്‍ഷം നീണ്ട റെക്കോര്‍ഡാണ് റഷീദ് പഴങ്കഥയാക്കിയത്. 20 വര്‍ഷവും 358 ദിവസവുമായിരുന്നു അന്ന് തയ്ബുവിന്റെ പ്രായം. റഷീദിന്റെ പ്രായം 20 വര്‍ഷവും 350 ദിവസവും.

OTHER SECTIONS