'പന്തിന്റെ ബാറ്റിംഗ് ശരിക്കും ഇന്ത്യയെ സമ്മർദ്ദത്തിലാക്കി' രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി

By Sooraj Surendran.16 09 2019

imran-azhar

 

 

ധരംശാല: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ടീമിൽ കയറിയ പന്ത് പിന്നീടങ്ങോട്ട് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിൻഡീസിനെതിരായ പര്യടനത്തിലും പന്തിന് ക്ഷോഭിക്കാനായില്ല. ഇതേ തുടർന്നാണ് പന്തിനെതിരെ വിമർശനമുയർത്തി രവി ശാസ്ത്രി രംഗത്ത് വന്നത്. പന്തിന്റെ ബാറ്റിംഗ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെന്നും രവി ശാസ്ത്രി തുറന്നടിച്ചു. ഇത്തരം മോശം പ്രകടനം ഇനിയും ക്ഷമിക്കാനാകില്ലെന്ന് ശാസ്ത്രി തുറന്നടിച്ചു. പന്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനം വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്മാരായ സഞ്ജു സാംസണും, ഇഷാന്‍ കിഷനിലേക്കുമുള്ള വഴി തുറക്കുകയാണ്.

 

OTHER SECTIONS