ശാസ്ത്രിയും കയ്യൊഴിയുന്നു; പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ടീം ഇന്ത്യ

By സൂരജ് സുരേന്ദ്രന്‍.16 09 2021

imran-azhar

 

 

ന്യൂ ഡൽഹി: ട്വൻറി 20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് രവി ശാസ്ത്രി. പുതിയ കരാറിൽ ഒപ്പുവെക്കില്ലെന്നും രവി ശാസ്ത്രി ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയെ (ബിസിസിഐ) അറിയിച്ചു. 2017-ലാണ് രവിശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത്. 2019 വരെയായിരുന്നു കരാര്‍.

 

2019-ല്‍ രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ പരിശീലന മികവിൽ ഇന്ത്യ നിരവധി മാച്ചുകൾ ജയിച്ചിട്ടുമുണ്ട്. എന്നാൽ ഇതുവരെ ഒരു പ്രധാന ടൂർണമെന്റിൽ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിട്ടില്ല. രവി ശാസ്ത്രി സ്ഥാനം ഒഴിയുന്നതോടെ പരിശീലക സ്ഥാനത്ത് പുതിയ ആളെ നിയമിക്കാനൊരുങ്ങുകയാണ് ബിസിസിഐ.

 

രാഹുല്‍ ദ്രാവിഡിനെയും അനില്‍ കുംബ്ലെയെയും മഹേന്ദ്ര സിങ് ധോനിയെയും പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. ദ്രാവിഡിനോ, ധോണിക്കൊ നറുക്ക് വീഴാനും സാധ്യതയുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ ദ്രാവിഡ് ഈയിടെ അവസാനിച്ച ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെയും പരിശീലിപ്പിച്ചിരുന്നു.

 

അതേസമയം ബിഗ് ടൂർണമെന്റുകളടക്കം കളിച്ച് തഴക്കം വന്ന ക്യാപ്റ്റനാണ് 2011 ലെ ഏകദിന ലോകകപ്പ് ഉൾപ്പെടെ നിരവധി ടൈറ്റിലുകളും ഇന്ത്യ ധോണിയുടെ നായകത്വത്തിൽ സ്വന്തമാക്കിയിട്ടുമുണ്ട്. വീരേന്ദര്‍ സെവാഗും പരിഗണനയിലുണ്ട്. എന്നിരുന്നാലും ആരാകും രവി ശാസ്ത്രിക്ക് പകരക്കാരനെന്ന് കണ്ടുതന്നെ അറിയണം.

 

OTHER SECTIONS