പരിക്ക് ഭീഷണിയില്‍ റയല്‍

By Online Desk.14 11 2018

imran-azhar

 

 

വിഗോ: സെല്‍റ്റ വിഗോക്കെതിരെ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ജയിച്ചെങ്കിലും താരങ്ങളുടെ പരിക്ക് അവര്‍ക്ക് തലവേദനയാവുന്നു. സെല്‍റ്റ വിഗോക്കെതിരെ 18ആം മിനുട്ടില്‍ പരിക്കേറ്റ് കാസെമിറോയും മത്സരത്തിന്റെ 44ആം മിനുറ്റില്‍ റെഗ്ലിയണും 69മത്തെ മിനുട്ടില്‍ നാച്ചോയും പരിക്കേറ്റ് പുറത്ത് പോയിരുന്നു. ഇതാണ് പുതിയ പരിശീലകന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റയല്‍ മാഡ്രിഡിന് തിരിച്ചടിയായത്. സെല്‍റ്റ വിഗോയുടെ കടുത്ത ഫൗളുകള്‍ക്കെതിരെ പരിശീലകന്‍ സോളാരി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതില്‍ നാച്ചോക്ക് രണ്ടു മാസത്തോളം നഷ്ടമാവുമെന്നാണ് കരുതുന്നത്. താരത്തിന് ലിഗ്മെന്റിനാണ് പരിക്കേറ്റത്. വലതും ആംഗിളിന് പരിക്കേറ്റ കാസെമിറോ ഏകദേശം മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ തന്നെ പ്രമുഖ താരങ്ങളുടെ പരിക്കില്‍ വലയുന്ന റയല്‍ മാഡ്രിഡ് നിരയില്‍ കാര്‍വഹാള്‍, വരനെ, മാഴ്സെലോ, വയ്യേഹോ എന്നിവര്‍ ടീമില്‍ നിന്ന് പുറത്താണ്. ഇതിനു പുറമെയാണ് നാച്ചോയുടെയും കാസെമിറോയുടെയും പരിക്ക്.

OTHER SECTIONS