ഐപിഎൽ: ഡൽഹി ക്യാപ്പിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സിന് 165 റൺസ് വിജയലക്ഷ്യം

By Sooraj Surendran.08 10 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 165 റൺസ് വിജയലക്ഷ്യം.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. ഓപ്പണിങ് ബാറ്റ്സ്‌മാന്മാർ സമ്മാനിച്ച മികച്ച തുടക്കമാണ് ഡൽഹിയുടെ സ്‌കോർ 150 കടത്തിയത്.

 

പൃഥ്വി ഷാ 31 പന്തിൽ 4 ബൗണ്ടറിയും 2 സിക്സറുമടക്കം 48 റൺസും, ശിഖർ ധവാൻ 35 പന്തിൽ 3 ബൗണ്ടറിയും 2 സിക്സറുമടക്കം 43 റൺസും നേടി.

 

അവസാന ഓവറുകളിൽ തകർത്തടിച്ച് 22 പന്തിൽ 29 റൺസ് നേടിയ ഷിംറോൺ ഹേറ്റ്മേയർ ആണ് ടീം സ്‌കോർ 164ൽ എത്തിച്ചത്.

 

ബൗളിങ്ങിൽ ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ വീഴ്ത്തി. ചാഹൽ, ക്രിസ്ത്യൻ ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS