രഞ്ജി ട്രോഫി: കേരളത്തിന് അവിശ്വസനീയ ജയം, ക്വാർട്ടറിൽ

By Sooraj Surendran .10 01 2019

imran-azhar

 

 

അംതാർ: രഞ്ജി ട്രോഫിയിൽ അവിശ്വസനീയമായ ജയത്തോടെ കേരളം ക്വാർട്ടർ ഫൈനലിൽ കടന്നു. കരുത്തരായ ഹിമാചൽപ്രദേശിനെതിരെയാണ് കേരളം നാടകീയമായ വിജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച കേരളം 297 റൺസിനെ ഹിമാചലിനെ പുറത്താക്കുകയായിരുന്നു. 101 റൺസ് നേടിയ അങ്കിത് ആണ് ഭേദപ്പെട്ട സ്‌കോർ നേടാൻ ഹിമാചലിനെ സഹായിച്ചത്. എന്നാൽ ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 286 റൺസിൽ പുറത്താകുകയായിരുന്നു. 127 റൺസ് നേടിയ പൂനം രാഹുൽ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് ഹിമാചൽ നേടിയതോടെ കേരളത്തിന് വിജയലക്ഷ്യം 297 റൺസായി. അവസരത്തിനൊത്തുയർന്ന കേരള താരങ്ങൾ കേരളത്തിന് നാടകീയ ജയം സമ്മാനിച്ചു. 96 റൺസ് നേടിയ വിനൂപ് മനോഹരനും, 92 റൺസ് നേടിയ സച്ചിൻ ബേബിയും, 61 റൺസ് നേടിയ സഞ്ജു സാംസണുമാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്.

OTHER SECTIONS