റെനി മ്യൂളന്‍ കേരള ബ്ളാസ്റ്റേഴ്സിനെ പരിശീലിപ്പിക്കും

By praveen prasannan.15 Jul, 2017

imran-azhar

കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി റെനി മ്യൂളന്‍ സ്റ്റീന്‍ എത്തും.ഇംഗ്ളീഷ് ടീം ഫുള്‍ഹാമിന്‍റെ പരിശീീലകനായിരുന്നു.


നിലവില്‍ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിന് പകരമാണ് റെനി മ്യൂളന്‍ എത്തുന്നത്. നോട്ടിംഹാം ഫോറസ്റ്റ് മുന്‍ താരം സ്റ്റുവര്‍ട്ട് പിയേഴ്സ് കേരള ബ്ളാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുമെന്നാണ് നേരത്തേ വാര്‍ത്ത വന്നിരുന്നത്.

റെനി മ്യൂളന്‍ ഏഴ് വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സഹപരിശീലകനായിരുന്നു. അന്പത്തിമൂന്ന് വയസുകാരനാണ്.

 

OTHER SECTIONS