ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് 2022ൽ നടക്കും; അഭ്യൂഹങ്ങൾക്കിടെ ഔദ്യോഗിക സ്ഥിരീകരണം

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar

 

 

ലണ്ടൻ: ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് 2022 ൽ നടക്കും. അടുത്ത വര്‍ഷം ജൂലായ് ഒന്നിന് നടക്കുമെന്നാണ് ഇംഗ്ലണ്ട് ആന്റ്‌ വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചത്.

 

അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ടെസ്റ്റ് മാറ്റിവെച്ചത്. മത്സരം റദ്ദാക്കാൻ ഇന്ത്യക്കും, ഇംഗ്ലണ്ടിനും താത്പര്യമുണ്ടായിരുന്നില്ല.

 

ഇതേ തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അഞ്ചാം ടെസ്റ്റ് നടത്താൻ തീരുമാനമായത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അഞ്ചാം ടെസ്റ്റ് അന്ന് നടത്താൻ ഇന്ത്യ വിമുഖത കാട്ടിയത്.

 

ഇതിന് പുറമെ വരുന്ന ജൂലായില്‍ ഇരു ടീമുകളും ഇംഗ്ലണ്ടില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20-യും അടങ്ങിയ പരമ്പര കളിക്കുമെന്നും ഇംഗ്ലണ്ട് ആന്റ്‌ വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

 

OTHER SECTIONS