കേരളത്തിന് വേണ്ടി ഉത്തപ്പ ഇറങ്ങുന്നു

By Chithra.22 07 2019

imran-azhar

 

കോഴിക്കോട് : ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകരാനായി റോബിൻ ഉത്തപ്പ ഇറങ്ങുന്നു. ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ റോബിൻ ഉത്തപ്പ ഇന്ന് നടക്കുന്ന തിമ്മയ്യ ട്രോഫി ചതുർദിന ക്രിക്കറ്റ് ടൂർണമെന്റിൽ ആണ് കേരളയ്ക്ക് വേണ്ടി പാഡണിയുന്നത്.

 

കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ സീസണ് വേണ്ടിയാണ് ഉത്തപ്പ കരാർ ഒപ്പ് വെച്ചത്. കർണാടകക്കാരനായ ഉത്തപ്പ പാതി മലയാളി കൂടെയാണ്. കഴിഞ്ഞ ആഴ്ച ഇദ്ദേഹം കേരളാ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിരുന്നു.

 

കഴിഞ്ഞ സീസണിൽ തകർപ്പൻ കളി പുറത്തെടുത്ത കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനൽ വരെ എത്തിയിരുന്നു. ഈ സീസണിൽ ടീമിന്റെ പ്രതീക്ഷകൾ വാനോളമാണ്. റോബിൻ ഉത്തപ്പയെ പോലെയുള്ള കളിക്കാരിൽ നിന്ന് ടീം ഒരുപാട് പ്രതീക്ഷിക്കുന്നുമുണ്ട്.

 

ഹിമാചൽ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ഇന്നത്തെ മത്സരം. ടൂർണമെന്റിൽ കേരളത്തിന്റെ മൂന്നാം കാലിയാണിത്. ആദ്യ കളി ജയിക്കുകയും രണ്ടാം കളിയിൽ കർണാടകയോട് പരാജയപ്പെടുകയും ചെയ്ത കേരളത്തിന് മൂന്നാം കളി ജയിച്ചാലും നോക്ക്ഔട്ട് സാധ്യത കുറവാണ്.

OTHER SECTIONS