ഫെഡറര്‍ ~ മരിന്‍ ഫൈനല്‍ ഞായറാഴ്ച

By praveen prasannan.15 Jul, 2017

imran-azhar

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ സ്വിട്സര്‍ലന്‍ഡിന്‍റെ റോജര്‍ ഫെഡറര്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലികിനെ നേരിടും. സെമി ഫൈനലില്‍ ഫെഡറര്‍ ചെക് താരം തോമസ് ബെര്‍ഡിച്ചിനെ 7~6(4) 7~6(4) 6~4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

1974ല്‍ കെന്‍ റോസ്വാള്‍ കഴിഞ്ഞാല്‍ വിംബിള്‍ഡണ്‍ സിംഗിള്‍സ് ഫൈനക്ളില്‍ കടക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് റോജര്‍ ഫെഡറര്‍. മുപ്പത്തിയഞ്ചുകാരനാണ് ഫെഡറര്‍.

മരിന്‍ സിലിക് അമേരിക്കയുടെ സാം ക്വറിയെ 6~7(6/8), 6~4, 7~6(7/3) 7~5 എന്ന സ്കോറിനാണ് പരാജയപ്പെടുത്തി കലാശക്കളിക്ക് യോഗ്യത നേടിയത്. മരിന്‍ 2014ല്‍ യു എസ് ഓപ്പണ്‍ നേടിയിട്ടുണ്ട്.

ഞായറാഴ്ചയാണ് ഫൈനല്‍.