ഏറ്റവും കൂടുതല്‍ പ്രതിഫലം താരം റോജര്‍ ഫെഡറര്‍

By praveenprasannan.30 05 2020

imran-azhar

ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരമായി ടെന്നീസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍. ഫുട്ബോള്‍ താരം ലയണല്‍ മെസിയെ പിന്നിലാക്കിയാണ് ഫെഡറര്‍ ഫോര്‍ബസ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഒന്നാമതെത്തിയത്.


കോവിഡ് മൂലം മെസിയുടെ വരുമാനത്തില്‍ ഇടിവുണ്ടായതാണ് റോജര്‍ ഫെഡറര്‍ മുന്നിലെത്താന്‍ കാരണം.


കഴിഞ്ഞ പന്ത്രണ്ട് മാസത്തെ ഫെഡററുടെ വരുമാനം 106.3 ദശലക്ഷം ഡോളറാണ് (ഏകദേശം 803 കോടി രൂപ).


പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത് (105 ദശലക്ഷം ഡോളര്‍). അര്‍ജന്റീനിയന്‍ താരമായ മെസി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (104 ദശലക്ഷം ഡോളര്‍). ബ്രസീല്‍ ഫുട്ബാളര്‍ നെയ്മര്‍ നാലാം സ്ഥാനത്തെത്തി. (95.5 ദശലക്ഷം ഡോളര്‍). ബാസ്‌ക്കറ്റ്ബോള്‍ താരം ലീബ്രോണ്‍ ജെയിംസാണ് അഞ്ചാം സ്ഥാനത്തെത്തിയത് (88.2 ദശലക്ഷം ഡോളര്‍).


നൂറ് പേരുടെ പട്ടികയില്‍ രണ്ട് വനിതാ താരങ്ങള്‍ മാത്രമാണുള്ളത്. ടെന്നീസ് താരങ്ങളായ നവോമി ഒസാക്കയും സെറീന വില്യംസുമാണവര്‍. ഒസാക്ക ഇരുപത്തിയൊമ്പതാമതും സെറീന മുപ്പത്തിമൂന്നാം സ്ഥാനത്തുമാണ്.


ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി അറുപത്തിയാറം സ്ഥാനത്തുണ്ട്. ഇരുപത്തിയാറ് ദശലക്ഷം ഡോളറാണ് (ഏകദേശം 196 കോടി രൂപ) കോഹ് ലിയുടെ വരുമാനം.

OTHER SECTIONS