റോജര്‍ ഫെഡറര്‍ വീണ്ടും ലോക ഒന്നാം നമ്ബര്‍

By Abhirami Sajikumar .15 May, 2018

imran-azhar

 

മാഡ്രിഡ്: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ താരം. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ എടിപി റാങ്കിങ് പ്രകാരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ പന്തിള്ളിയാണ് സ്വിസ് താരം ഒന്നാമതെത്തിയത്. മാഡ്രിഡ് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പുറത്തായതാണ് നദാലിന് തിരിച്ചടിയായത്.

കഴിഞ്ഞ മാര്‍ച്ച് മുതുല്‍ തുടര്‍ച്ചയായി കളിക്കളത്തില്‍നിന്നും വിട്ടുനിന്നിട്ടും ഫെഡറര്‍ക്ക് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായി. ക്ലേ കോര്‍ട്ട് സീസണില്‍ നിന്നും ഫെഡറര്‍ പൂര്‍ണമായും പിന്‍വാങ്ങുകയായിരുന്നു. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ദ്യോക്കോവിച്ച് ആറ് സ്ഥാനം പിറകോട്ടായി 18-ാം റാങ്കിലാണ്. തുടര്‍ച്ചയായ തോല്‍വികളാണ് സെര്‍ബിയന്‍ താരത്തിന് ദോഷമായത്.

OTHER SECTIONS