സിക്സറിൽ സച്ചിനെ മറികടന്ന് രോഹിത് ശർമ്മ

By Sooraj Surendran.30 10 2018

imran-azhar

 

 

മുംബൈ: ഇന്ത്യ വിൻഡീസ് ഏകദിനത്തിൽ 162 റൺസുമായി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച രോഹിത് ശർമ്മയ്ക്ക് പുതിയ റെക്കോർഡ്. സിക്സുകൾ അടിക്കുന്ന കാര്യത്തിൽ രോഹിത് ശർമ്മയ്ക്ക് പ്രത്യേക കഴിവാണുള്ളത്. ഇന്നത്തെ ഇന്നിങ്സിൽ നാല് സിക്സറുകളാണ് രോഹിത്തിന്റെ ബാറ്റിൽ നിന്നും പറന്നത്. സിക്സുകളുടെ കാര്യത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് രോഹിത് മറികടന്നിരിക്കുന്നത്. സച്ചിൻ 195 സിക്സുകളാണ് നേടിയിട്ടുള്ളത്. രോഹിത് ഇത് 196ൽ എത്തിച്ചു. രോഹിതിന്റെ മുന്നിൽ ഇനിയുള്ളത് ധോണിയുടെ റെക്കോർഡാണ്. 211 സിക്സുകളാണ് ധോണി നേടിയിരിക്കുന്നത്. ഏഴാമത്തെ തവണയാണ് രോഹിത് ശർമ്മ 150 റൺസ് കടക്കുന്നത്.

OTHER SECTIONS