ഡൽഹിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

By online desk.13 03 2019

imran-azhar

 

 

ന്യൂ ഡൽഹി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിൽ തോൽവി ഏറ്റുവാങ്ങി പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹിറ്റ്മാൻ രോഹിത് ശർമ്മ. മത്സരത്തില്‍ അര്‍ധസെഞ്ചുറി (56 റൺസ്) നേടിയ രോഹിത് ഏകദിനത്തില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കി. ഏറ്റവും വേഗത്തില്‍ 8000 ഏകദിന റണ്‍സ് നേടുകയെന്ന നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്കൊപ്പം മൂന്നാം സ്ഥാനത്തും രോഹിത് എത്തി. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിൽ 89 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ 59 റൺസ് നേടിയത്. 4 ബൗണ്ടറികൾ മാത്രമാണ് രോഹിത്തിന് നേടാനായത്. 200 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത് ശര്‍മ്മയും സൗരവ് ഗാംഗുലിയും 8000 റണ്‍സ് തികച്ചത്. എ ബി ഡിവില്ലിയേഴ്‌സ് (182 ഇന്നിംഗ്‌സ്), വിരാട് കോഹ്ലി (175 ഇന്നിംഗ്‌സ്) എന്നിവരാണ് ഈ റെക്കോര്‍ഡില്‍ ഇവര്‍ക്ക് മുന്നിലുള്ളത്. ഏകദിനത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന 9ാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ. എന്നാൽ അവസാന ഏകദിനത്തിൽ ഇന്ത്യക്കെതിരെ ജയം നേടിയ ഓസ്‌ട്രേലിയ ടി ട്വന്റി പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി. ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപായുള്ള ഇന്ത്യയുടെ അവസാന ഏകദിനമാണ് അവസാനിച്ചിരിക്കുന്നത്.

OTHER SECTIONS