വിംബിൾഡൺ പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് റോജർ ഫെഡററും സെറീനാ വില്യംസണും

By Sooraj S.09 Jul, 2018

imran-azhar

 

 

ലണ്ടൻ: വിംബിൾഡൺ മത്സര പോരാട്ടത്തിൽ ലോകോത്തര താരങ്ങളായ റോജർ ഫെഡററും സെറീന വില്യംസണും പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. അതെ സമയം ഗര്‍ബിന്‍ മുഗുരസെ പ്രീ ക്വാർട്ടറിൽ കയറാതെ മടങ്ങി. തന്റെ കരിയറിലെ ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് ഫെഡറർ മത്സരത്തിനിറങ്ങിയത്. അത് ഏറെകുറെ ഉറപ്പിക്കുന്ന തരത്തിലാണ് ഫെഡററുടെ പ്രകടനവും. ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡിനെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാർട്ടറിലേക്ക് ഇടം നേടിയത്. എന്നാൽ സെറീനയ്ക്ക് ക്രിസ്റ്റീന മ്ലാഡിനോവികിനെതിരെ ജയം നേടാൻ അൽപ്പം വിയർപ്പൊഴുക്കേണ്ടി വന്നു. റഫേല്‍ നദാല്‍, നൊവാക് ദ്യോകോവിച് എന്നിവരും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.