ഷൂട്ടൗട്ടില്‍ റയലിനെ തറപ്പറ്റിച്ച് റോമ

By mathew.13 08 2019

imran-azhar


മാഡ്രിഡ്: റയല്‍ മാഡ്രിഡിനെതിരായ സൗഹൃദ മത്സരത്തില്‍ വിജയം സ്വന്തമാക്കി എ.എസ്. റോമ. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കായിരുന്നു റോമയുടെ ജയം.

റയലിനുവേണ്ടി മാഴ്സെലോയും കാസെമിരോയും ഗോള്‍ നേടിയപ്പോള്‍ ഡീഗോ പെറോട്ടിയും എഡിന്‍ സെക്കോയുടെയും വകയായിരുന്നു റോമയുടെ ഗോളുകള്‍. ഷൂട്ടൗട്ടില്‍, പകരക്കാരനായി ഇറങ്ങിയ ഗരെത്ത് ബെയ്ല്‍ ലക്ഷ്യം കണ്ടെങ്കിലും റെഗുലര്‍ ടൈമില്‍ ഗോള്‍ നേടിയ മാഴ്സലോയ്ക്ക് ഷൂട്ടൗട്ടില്‍ പിഴയ്ക്കുകയായിരുന്നു.

 

OTHER SECTIONS