എട്ടു മിനിറ്റിനുള്ളില്‍ ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

By uthara.31 Dec, 1969

imran-azhar

അരങ്ങേറ്റ മത്സരത്തിന്റെ എട്ടാം മിനുട്ടിൽ  ഗോൾ നേടി  ക്രിസ്റ്റ്യാനോ റൊണാൾഡോ .യുവന്റസ് ബി ടീമിനെതിരായ സൗഹൃദമത്സരത്തിലാണ് ക്രിസ്റ്റ്യാനോ  കളിയ്ക്കാൻ ഇറങ്ങിയത് .പത്തുവര്‍ഷത്തോളം റയല്‍ മഡ്രിഡിന്റെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോര്‍ച്ചുഗീസ് താരം കഴിഞ്ഞമാസം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് മാറുകയായിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ക്കിടെയാണ് ക്ലബ്ബ് മാറുന്ന കാര്യം ക്രിസ്റ്റ്യാനോ പ്രഖ്യാപിച്ചത് റൊണാൾഡോയ്ക്ക് പിന്നാലെ ഇരട്ട ഗോളുമായി  അർജെന്റിന താരം പൗളോ ഡൈബാലയും  നിറഞ്ഞതോടെ പൂർത്തിയാക്കാനാകാതെ പോയ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോൾ വിജയമാണ്  നേടിയത് .