തിരിച്ചുവരവിന്റെ പാതയിൽ സഞ്ജു; രാജസ്ഥാൻ ഭേദപ്പെട്ട സ്കോറിലേക്ക് 134-4 (18 Ov) LIVE

By Sooraj Surendran.22 10 2020

imran-azhar

 

 

ദുബായ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ 18 ഓവറുകൾ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്. ഇരുടീമുകള്‍ക്കും ഇന്ന് നിര്‍ണായക മത്സരമാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാനും ഹൈദരാബാദിനും ഇന്ന് വിജയിച്ചേ മതിയാകൂ. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തുകൾ നേരിട്ട സഞ്ജു 35 റൺസ് നേടി. റോബിൻ ഉത്തപ്പ (19), ബെൻ സ്റ്റോക്സ് (30), ജോസ് ബട്ലർ 9 എന്നിവരാണ് പുറത്തായത്.

 

OTHER SECTIONS