അസാധ്യമെന്ന് തോന്നിക്കുന്ന ഒരു റൺ ഔട്ട് ഇംഗ്ലീഷ് താരം ആദിൽ റാഷിദ് സ്വന്തമാക്കി

By Anil.20 05 2019

imran-azhar

 

വരുന്ന ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയ സധ്യതസാധ്യതയുള്ള ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. അവരുടെ ടീം വർക്കും സ്ഥിരതയാർന്ന പ്രകടനവും മറ്റെല്ലാടീമുകൾക്കും വെല്ലുവിളിയാണ്. ഇംഗ്ലണ്ടിലെ ലീഡ്‌സിൽ ഇന്നലെ നടന്ന മത്സരത്തിൽ അവർ പാകിസ്താനെതിരെ 54 റൺസിന്‌ തോൽപ്പിച്ചിരുന്നു. ഇതോടെ 4-0ന് പരമ്പര തൂത്തുവാരുകയും ചെയ്തു.

 

അവസാന മത്സരത്തിൽ അസാധ്യമെന്ന് തോന്നിക്കുന്ന ഒരു റൺ ഔട്ട് ഇംഗ്ലീഷ് താരം ആദിൽ റാഷിദ് സ്വന്തമാക്കി. പാക് ബാറ്റ്സ്മാൻ ബാബർ അസമാണ്‌ പുറത്തായ ബാറ്റ്സ്മാൻ. റാഷിദിൻെറ പന്ത് സർഫറാസ് അഹമ്മദ് നേരിട്ടു. ഇതിനിടെ നോൺ സ്ട്രൈക്കിങ് എൻഡിൽ നിന്ന് ബാബർ അസം ഓട്ടം ആരംഭിച്ചിരുന്നു. വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ കൈമാറിയ പന്ത് റാഷിദ് തിരിഞ്ഞ് നിന്ന് കൊണ്ട് കൃത്യമായി വിക്കറ്റിൽ എറിഞ്ഞുകൊള്ളിച്ചു. അതോടെ ബാബർ പുറത്താക്കുകയും ചെയ്തു.

OTHER SECTIONS