ഒളിന്പിക്സിന് തയാറെടുക്കുന്നവര്‍ക്ക് മാസം 50000

By praveen prasannan.16 Sep, 2017

imran-azhar

ന്യൂഡല്‍ഹി: ടോക്യോ ഒളിന്പ്ക്സിനായി തയാറെടുക്കുന്ന അത്ലറ്റുകള്‍ക്ക് മാസം 50000 രൂപ വീതം നല്‍കുമെന്ന് കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാതോഡ്. അഭിനവ് ബിന്ദ്ര അധ്യക്ഷനായ ഒളിന്പിക് കര്‍മ്മ സമിതിയുടെ ശുപാര്‍ശ അംഗീരിച്ചുവെന്നാണ് റാതോഡിന്‍റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

ഒളിന്പിക്സിനായി 152 ഉയര്‍ന്ന നിലവാരമുളള അത്ലറ്റുകളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. ഇവര്‍ക്ക് പുതിയ തീരുമാനത്തിന്‍റെ ആനുകൂല്യം ലഭിക്കും. ഈ മാസം ഒന്ന് മുതല്‍ പ്രാബല്യമുണ്ട് ഉത്തരവിന്.

അത്ലറ്റുകളുമായി കായിക മന്ത്രാലയം സന്പര്‍ക്കം പുലര്‍ത്തിവരികയാണ്. പരിശീലനം മറ്റ് സഹായങ്ങള്‍ തുടങ്ങി ആവശ്യമുള്ള കാര്യങ്ങള്‍ അറിയാനാണിത്.

 

OTHER SECTIONS