റഷ്യക്ക് കായികരംഗത്ത് നാല് വർഷത്തെ വിലക്ക്

By Sooraj Surendran .09 12 2019

imran-azhar

 

 

മോസ്‌കോ: റഷ്യയെ കായിക രംഗത്ത് നിന്നും നാല് വർഷത്തേക്ക് വിലക്കാൻ തീരുമാനം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെയ്‌നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കാൻ തീരുമാനിച്ചത്. കായിക രംഗത്ത് നിന്നും വിലക്കിയ സാഹചര്യത്തിൽ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിലും റഷ്യയ്ക്ക് മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. കായിക താരങ്ങളുടെ ഉത്തേജക മരുന്നുപയോഗവും, ഇത് സംബന്ധിച്ച് നടത്തിയ ലബോറട്ടറി ഫലങ്ങളിൽ നടത്തിയ കൃത്രിമങ്ങളുമാണ് റഷ്യയെ വിലക്കാൻ കാരണമായത്. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാനാകും. അതേസമയം കായിക താരങ്ങൾക്ക് സ്വതന്ത്ര പതാകയുടെ കീഴിൽ ഒളിമ്പിക്സിൽ മത്സരിക്കുന്നതിന് തടസമില്ല.

 

OTHER SECTIONS