എവിടെ വന്നും ക്രിക്കറ്റ് കളിക്കാനും തയ്യാർ, ബാറ്റ്സ്മാൻമാരുടെ പുതിയ ചില ഷോട്ടുകൾ പഠിച്ചെടുക്കാനുണ്ട്: ശ്രീശാന്ത്

By Sooraj Surendran.16 09 2020

imran-azhar

 

 

കൊച്ചി: ഐപിഎൽ കോഴ വിവാദ ആരോപണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതോടെ വീണ്ടും ക്രിക്കറ്റ് രംഗത്ത് സജീവമാകാനൊരുങ്ങുകയാണ് പേസ് ബൗളർ എസ് ശ്രീശാന്ത്. ഏഴ് വർഷത്തിനിടയിൽ ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം യുക്തി പൂർവം മനസിലാക്കി മുന്നോട്ട് പോകുമെന്നും ശ്രീശാന്ത് പറയുന്നു. തന്നെ ആരു വിളിച്ചാലും അവർക്ക് വേണ്ടി കളിയ്ക്കാൻ തയാറാണെന്നും, ലോകകപ്പ് നേടിയ താരമായല്ല, പുതിയ കളിക്കാരനായാണ് താൻ ക്രീസിലേക്ക് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്രാസ് ക്രിക്കറ്റ് ക്ലബ്ബടക്കമുള്ള ഏതാനും ക്ലബ്ബുകളിൽ നിന്ന് ഓഫറുണ്ടെന്നും, ഏത് ക്ലബ്ബിൽ കളിക്കണമെന്നത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ശ്രീശാന്ത് പറഞ്ഞു.

 

OTHER SECTIONS