ജാ​ദ​വ്പു​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് നിരസിച്ച് സച്ചിൻ ടെണ്ടുൽക്കർ

By Sooraj S.21 09 2018

imran-azhar

 

 

മുംബൈ: ജാദവ്പുർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് സച്ചിൻ ടെണ്ടുൽക്കർ. സർവ്വകലാശാല പുരസ്‌കാരങ്ങൾ താൻ സ്വീകരിക്കാറില്ലെന്നായിരുന്നു സച്ചിന്റെ പ്രതികരണം. ഓക്സ്ഫഡ് സർവകലാശാലയുടെപോലും ബഹുമതിയും നിരസിച്ചിരുന്നതായി സച്ചിൻ പറഞ്ഞു. സച്ചിന് ഡോക്ടറേറ്റ് നല്കാൻ തീരുമാനിച്ചത് സർവകലാശാലയുടെ 63-ാം വാർഷിക ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു. വിസി സുരഞ്ജൻ ദാസ് ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കിയത്. സച്ചിൻ ഡോക്ടറേറ്റ് നിരസിച്ച സാഹചര്യത്തിൽ ബോക്സിംഗ് താരം മേരി കോമിന് നൽകാനാണ് ഗവർണർ കെ.എൻ.ത്രിപാഠിയുടെ തീരുമാനം.

OTHER SECTIONS