കുട്ടിക്കളിയെ ആവേശത്തിലാക്കാൻ 'സുധീറും' അനന്തപുരിയിൽ; കട്ടക്ക് ഒപ്പം സുഹൃത്തുക്കളും

By Sooraj Surendran .07 12 2019

imran-azhar

 

 

തിരുവനന്തപുരം: എല്ലാ തവണത്തെയും പോലെ ഇന്ത്യൻ ടീമിന് ആവേശം പകരാൻ സച്ചിന്റെ സ്വന്തം സുധീറും അനന്തപുരിയിലെത്തി. ശനിയാഴ്ച വൈകിട്ട് 6:50നാണ് സുധീർ തിരുവനന്തപുരം വിമാന താവളത്തിൽ എത്തിയത്. തിരുവനന്തപുരത്ത് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ കാണാനെത്തുന്ന സുധീറിന് താമസ സൗകര്യം ഒരുക്കുന്നത് വിഴിഞ്ഞം സ്വദേശികളായ സുഹൃത്തുക്കൾ അനന്തു ജയകുമാർ, അമർ, ആനന്ദ് എന്നിവരാണ്. ഇന്ത്യയുടെ ഭാഗ്യ സ്റ്റേഡിയമാണ് കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയമെന്ന് സുധീർ പറഞ്ഞു. സച്ചിന്റെ കടുത്ത ആരാധകനായ സുധീർ ഇന്ത്യയുടെ ഒരു കളികളും ഒഴിവാക്കാറില്ല. ആരാധകരുടെ അതിർവരമ്പുകളില്ലാത്ത ആവേശവും സുധീറിന് അനന്തപുരിയോടുള്ള ഇഷ്ടം കൂട്ടുന്നു.

 

OTHER SECTIONS