തെരുവില്‍ കുട്ടികള്‍ക്കൊപ്പം കളിച്ച്‌ ക്രിക്കറ്റ് ദൈവം

By Abhirami Sajikumar.17 Apr, 2018

imran-azhar

 

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചെറിയവനാണോ വലിയവനാണോ എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന തെരുവിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച തന്റെ എളിമ വീണ്ടും തെളിയിച്ച്‌  ക്രിക്കറ്റ് ദൈവം  സച്ചിൻ ടെണ്ടുൽക്കർ.

 

 

സച്ചിന്‍ റോഡരികില്‍ മെട്രോ തൊഴിലാളികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടെ റോഡ് സൈഡിലാണ് സച്ചിന്റെ ക്രിക്കറ്റ് കളി. വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡിലൂടെ കടന്നു പോയ കാറില്‍ നിന്ന് ഒരു കുട്ടി ആശ്ചര്യത്തോടെ സച്ചിന്‍ എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കാം.

OTHER SECTIONS