'ഒരു പക്ഷേ അന്നു സച്ചിനെ കണ്ടിരുന്നെങ്കിൽ അന്നുതൊട്ടു ഞങ്ങളുടെ പ്രണയം തുടങ്ങിയേനെ'; സച്ചിൻ-അഞ്ജലി 25 നോട്ട് ഔട്ട്

By Sooraj Surendran.24 05 2020

imran-azhar

 

 

സച്ചിൻ ടെണ്ടുൽക്കർ- അഞ്ജലി മേത്ത കൂട്ടുകെട്ടിന് ഇന്ന് ഇരുപത്തിയഞ്ചാം വാർഷികം. ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകൾ അഞ്ജലി മേത്ത 1995 മെയ് 24നാണ് സച്ചിന്റെ ജീവിതപങ്കാളിയായെത്തുന്നത്. 1990ൽ മുംബൈയിലെ വിമാനത്താവളത്തിൽ വെച്ചാണ് അഞ്ജലി സച്ചിനെ ആദ്യമായി കാണുന്നത്. അമ്മയെ കൂട്ടാനായി കൂട്ടുകാരിക്കൊപ്പമാണ് അഞ്ജലി വിമാനത്താവളത്തിലെത്തിയത്. അന്ന് പരിചയപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. രണ്ട് വർഷങ്ങൾക്ക് മുൻപ് സച്ചിൻ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിൽ കളിക്കുന്ന കാലത്ത് സച്ചിനെ കാണാൻ അഞ്ജലിക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും അന്ന് ആ ക്ഷണം നിരസിച്ചിരുന്നു. "ഒരുപക്ഷേ അന്നു സച്ചിനെ കണ്ടിരുന്നെങ്കിൽ അന്നുതൊട്ടു ഞങ്ങളുടെ പ്രണയം തുടങ്ങിയേനെ" എന്നും അഞ്ജലി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

 

പിന്നീടുണ്ടായ കൂടിക്കാഴ്ചകളിലൂടെ ഇരുവരും കൂടുതൽ അടുക്കുകയും. അത് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. അഞ്ജലി തന്നെയാണ് പ്രണയ വിവരം അഞ്ജലിയുടെ സച്ചിന്റെയും വീട്ടിൽ അറിയിച്ചത്. ക്രിക്കറ്റ് കരിയറിൽ താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അഞ്ജലിയോടാണെന്നു സച്ചിൻ പലതവണ പറഞ്ഞിട്ടുണ്ട്. ശിശുരോഗവിദഗ്ധയായിരുന്ന അഞ്ജലി വിവാഹ ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. വിവാഹിതരാവുമ്പോൾ സച്ചിന് പ്രായം 22ഉം അഞ്ജലിക്ക് 28 വയസുമായിരുന്നു. സച്ചിന്റെയും അഞ്ജലിയുടെയും മൂത്തമകൾ ഇരുപത്തിരണ്ടുകാരി സാറ ലണ്ടനിൽനിന്ന് എംബിബിഎസ് നേടി. ഇളയമകൻ ഇരുപതുകാരൻ അർജുൻ ഇടംകയ്യൻ പേസറാണ്; ഇന്ത്യൻ അണ്ടർ 19 ടീമിൽ വരെയെത്തി നിൽക്കുകയാണ്.

 

OTHER SECTIONS