ക്രിക്കറ്റില്‍ മാത്രമല്ല മുടിവെട്ടിലും തിളങ്ങി സച്ചിന്‍

By online desk.20 05 2020

imran-azhar

 

 

മുംബൈ: ലോക് ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. സച്ചിനും യുവിയും രോഹിതും അടക്കം താരങ്ങളെല്ലാം ചലഞ്ചുകളും വിട്ടുവിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് .ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനുള്ള മത്സരത്തിലാണ് താരങ്ങള്‍.

കഴിഞ്ഞ ദിവസം സച്ചിന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വ്യത്യസ്തമായ ഒരു വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ലോക് ഡൗണില്‍ മകന്റെ മുടി വെട്ടുന്ന വീഡിയോ ആണ് സച്ചിന്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.' അച്ഛനായാല്‍ മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണം.അവരുമായി കളിക്കണം.വ്യായാമം ചെയ്യണം, മുടിയും വെട്ടിക്കൊടുക്കണം.ഈ ഹെയര്‍കട്ടില്‍ അര്‍ജുന്‍ അടിപൊളിയായിട്ടുണ്ട്. എന്റെ അസിസ്റ്റന്റായിരുന്ന സാറയ്ക്ക് നന്ദി.' എന്ന കുറിപ്പോടെയാണ് സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ കാണാം

OTHER SECTIONS