കോലിക്ക് 12 ലക്ഷം രൂപ പിഴ

By Sooraj Surendran .14 04 2019

imran-azhar

 

 

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിൽ കന്നി ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരം ജയിച്ചെങ്കിലും ശുഭകരമായ വാർത്തയല്ല ക്യാപ്റ്റൻ വിരാട് കോലിയെ തേടിയെത്തിയത്. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് ബാംഗ്ലൂർ സീസണിലെ ആദ്യ ജയം നേടിയത്. മത്സരശേഷം 12 ലക്ഷം രൂപയാണ് ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മത്സരത്തിലെ കുറഞ്ഞ ഓവര്‍റേറ്റിന് വിരാടിനെതിരേ പിഴശിക്ഷ ചുമത്തിയത്. സീസണിൽ കുറഞ്ഞ ഓവർറേറ്റിന് പിഴ ശിക്ഷ വിധിക്കപ്പെടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് വിരാട് കോലി.ആദ്യ ഇന്നിങ്സിൽ ബാംഗ്ലൂർ വളരെ വൈകിയാണ് ബൗളിംഗ് പൂർത്തിയാക്കിയത്. ഇതേ തുടർന്നാണ് കോലിക്കെതിരെ പിഴ ശിക്ഷ വിധിച്ചത്. ഗെയ്ൽ 99 റൺസുമായി നിറഞ്ഞാടിയ മത്സരത്തിൽ 8 വിക്കറ്റുകൾക്കാണ് ജയം പിടിച്ചടക്കിയത്. വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയുടെയും (67), (59) റൺസ് നേടിയ ഡിവില്ലിയേഴ്സിന്റെയും തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് തകർപ്പൻ ജയം സമ്മാനിച്ചത്. എന്നാൽ പ്ലേഓഫിൽ കടക്കാൻ ബാംഗ്ലൂരിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയിക്കേണ്ടതുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോലിയെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. 15ന് കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരായാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

OTHER SECTIONS