സാഫ് കപ്പ്; പാകിസ്താനെതിരെ ഇന്ത്യക്ക് ജയം

By Sooraj S.12 Sep, 2018

imran-azhar

 

 

ധാക്ക: ഇന്ത്യ 12-ാം സാഫ് കപ്പ് ഫുട്ബോളിൽ ഫൈനലിൽ കടന്നു. സെമിഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. രണ്ടാംപകുതിയിലാണ് 48ആം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോൾ നേടുന്നത്. മാനവിർ സിങ്ങിലൂടെയാണ് ഇന്ത്യയുടെ വിജയക്കുതിപ്പ് ആരംഭിച്ചത്. 69ആം മിനിറ്റിൽ രണ്ടാം ഗോൾ നേടി മാനവിർ ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 84ആം മിനിറ്റിൽ സുമീത് പാസി മൂന്നാം ഗോൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. 88ആം മിനിറ്റിലാണ് പാകിസ്ഥാൻ ആശ്വാസ ഗോൾ കണ്ടെത്തുന്നത്. മുഹമ്മദ് അലിയാണ് ഗോൾ നേടിയത്. മാലിദ്വീപിനെതിരെയാണ് ഇന്ത്യ ഫൈനൽ മത്സരത്തിന് ഇറങ്ങുന്നത്.

OTHER SECTIONS