സാഫ് കപ്പ്; ഇന്ത്യക്ക് രണ്ട് ഗോളിന് ജയം

By Sooraj Surendran.05 Sep, 2018

imran-azhar

 

 

ധാക്ക: സാഫ് കപ്പിൽ ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ രണ്ട് ഗോളിന്റെ തകർപ്പൻ ജയം. ആദ്യ പകുതിയുടെ 37ആം മിനിറ്റിൽ ഇന്ത്യയുടെ ആഷിക്കാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ലാലിയൻസുവാല ചംഗാതെയാണ് രണ്ടാം ഗോൾ നേടിയത്. ഇതോടെ ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു. മികച്ച ആക്രമണ സ്വഭാവത്തോടെയാണ് ഇന്ത്യ കളിച്ചത്. ഇന്ത്യയുടെ പ്രതിരോധത്തെ തകർക്കാൻ ശ്രീലങ്കൻ താരങ്ങൾക്ക് ആയില്ല. ഞായറാഴ്ചയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.