ഒരു ബാഡ്മിന്റൺ പ്രണയഗാഥാ

By online desk.29 09 2018

imran-azhar

ഹൈദരാബാദ് : ഒടുവിൽ സൈനയ്ക്കും പി .കശ്യപിനും പ്രണയ സാഫല്യം .ദീർക്കകാലത്തെ പ്രണയത്തിന്റെ സാഫല്യമെന്നോണം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റൺ താരങ്ങളായ ഒളിമ്പിക് മെഡലിസ്റ് സൈന നെഹ്‌വാളും കോമൺ വെൽത്ത് ഗെയിംസ് സ്വർണ ജേതാവ് പാരുപള്ളി കശ്യപും തമ്മിൽ വിവാഹിതരാകുന്നു .ഡിസംബർ 16 നാണ് ഇരുവരുടെയും വിവാഹം .അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായാ 100 പേർ മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയുള്ളു .ഡിസംബർ 21 ന് വലിയ റിസപ്ഷൻ സങ്കടിപ്പിക്കും .12 വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നു .

 

പലതവണ ഈ വാർത്ത വന്നിരുന്നു എങ്കിലും ഇരുവരും ഇത് നിഷേധിക്കുകയോ ശെരി വാക്കുകയോ ചെയ്തിട്ടില്ല .32 വയസുണ്ട് കശ്യപിന് ,സൈനക്ക് 28 വയസും .ഇതിന് മുൻപ് മധുമിത ഗോസ്വാമി -വിക്രം സിംഗ് ,സയിദ് മോഡി -അമിത കുൽക്കർണി എന്നിവരും എന്നിവരും വിവാഹിതരായ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളാണ് .2005 ൽ ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിൽബാഡ്മിന്റൺ പരിശീലനത്തിനിടെയാണ് സൈനയും കശ്യപും പരിചപ്പെടുന്നത് .

പിന്നീട് അത് പ്രണയമായി മാറുകയായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വിവരം വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയുമായിരുന്നുള്ളു .ഒളിമ്പിക് മെഡലും ലോക ചാമ്പിയൻഷിപ്പ് വെള്ളിയും കൂടാതെ 21 പ്രധാനപ്പെട്ട കിരീടങ്ങൾ സ്വന്തമാക്കിയ സൈനയിലൂടെയാണ് ഇന്ത്യയുടെ വനിതാ ബാഡ്മിന്റൺ രംഗം ഉന്നതിയിലെത്തുന്നത് .ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ താരമാണ് സൈന .കശ്യപ് ആറാം സ്ഥാനം വരെയും .2012 ലണ്ടൺ ഒളിംപിക്സിന് മുൻപാണ് ഇരുവരും തമ്മിലുള്ള പ്രണയം തുറന്നു പറയുന്നത് .

OTHER SECTIONS