ഡെന്മാർക്ക് ഓപ്പൺ; ഫൈനലിൽ സൈനക്ക് തോൽവി

By Sooraj Surendran.21 10 2018

imran-azhar

 

 

ഡെന്മാർക്ക്: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ പരാജയപ്പെട്ടു. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനമാണ് സൈന കാഴ്ചവെച്ചത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോടാണ് സൈന പരാജയം ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് 21–13, 13–21, 21–6 എന്ന സ്കോറിനാണ് സൈന പരാജയം ഏറ്റുവാങ്ങിയത്. കടുത്ത പോരാട്ടത്തിൽ സൈന വിജയ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും തായ് സു യിങ് കിരീടമുയർത്തുകയായിരുന്നു. തായ് സു യിങ്ങിനോട് തുടർച്ചയായ അഞ്ചാം തവണയാണ് സൈന പരാജയപ്പെടുന്നത്.

OTHER SECTIONS