ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സൈന ക്വാർട്ടറിൽ കടന്നു

By Sooraj S.02 Aug, 2018

imran-azhar

 

 

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലേക്ക് ഇന്ത്യൻ താരമായ സൈന നെഹ്‌വാൾ കടന്നു. അതെ അതേസമയം ഇന്ത്യൻ താരമായ ശ്രീകാന്ത് പ്രീ ക്വാർട്ടർ റൗണ്ടിൽ പുറത്തായി മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ തായ്‌ലൻഡ് താരമായ രത്ചനോക്കിനെയാണ്21-16,21-19 എന്ന സ്‌കോറിൽ സൈന പരാജയപ്പെടുത്തിയത്. ഇരുവരും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. എന്നാൽ പ്രീ ക്വാർട്ടറിൽ മലേഷ്യൻ താരമായ ഡാരൻ ലിയുവിനോടാണ് ശ്രീകാന്ത് തോൽവി ഏറ്റുവാങ്ങിയത്. മത്സരത്തിലുടനീളം പ്രതീക്ഷകൾ ഉയർത്തിക്കൊണ്ടാണ് സൈന മുന്നേറുന്നത്.