ചൈന ഓപ്പൺ : സൈന ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

By Chithra.18 09 2019

imran-azhar

 

ഷാങ്ങ്ഹായ് : ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം സൈനാ നേഹ്‌വാൾ ആദ്യ റൗണ്ടിൽ പുറത്തായി. തായ്‌ലാന്റിന്റെ ബുസനാൻ ഓങ്ബാംറങ്ഫാനാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോർ : 21-10, 21-17.

 

മത്സരം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ സൈന ഓങ്ബംറങ്ഫാനിനോട് പരാജയം സമ്മതിച്ചത്. ഓങ്ബാംറങ്ഫാനിന്റെ നീണ്ട റാലികൾക്ക് മുന്നിൽ സൈനക്ക് മറുപടിയുണ്ടായിരുന്നില്ല. പരിക്കിലും ഫോമില്ലായ്മയിലും ഉഴറിയ സൈനക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു 23 വയസ്സുകാരി ബുസനാൻ ഓങ്ബാംറങ്ഫാനിന്റെ പ്രകടനം.

 

വർഷാരംഭത്തിൽ ഇന്തോനേഷ്യ മാസ്റ്റേഴ്സിൽ മികച്ച ഫോം പുറത്തെടുത്ത സൈനക്ക് പിന്നീട് ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും തന്റെ മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

OTHER SECTIONS