പരിശീലനത്തിന് പണമില്ല; പൊരുതി നേടിയ മെഡലുകള്‍ വില്‍ക്കാനൊരുങ്ങി സാജന്‍ പ്രകാശ്‌

By anju.10 Dec, 2017

imran-azhar

 

ബെംഗളുരു: പരിശീലനത്തിന് പണമില്ലാത്തതിനെത്തുടര്‍ന്ന് മെഡലുകള്‍ വില്‍ക്കാനൊരുങ്ങി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്. വിദഗ്ധ പരിശീലനത്തിനായി ലക്ഷങ്ങള്‍ വേണം. എന്നാല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നുള്ള ശമ്പളം ഉള്‍പ്പടയെുള്ള സഹായം കിട്ടുന്നില്ലെന്ന് സജന്‍ പ്രകാശ് പറയുന്നു.


കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും വരാനിരിക്കുന്നു. മെഡലുകള്‍ ഉന്നമിട്ട് മികച്ച തയ്യാറെടുപ്പാണ് ദേശീയ ചാമ്പ്യന്‍ സജന്‍ പ്രകാശിന്റെ ലക്ഷ്യം. തായ്‌ലന്‍ഡിലും സ്‌പെയ്‌നിലും ദുബായിലും വിദഗ്ധ പരിശീലനം. ഇതെല്ലാം സ്വപ്‌നം മാത്രമായിപ്പോകുമോ എന്നാണ് യാജന്റെ ഇപ്പോഴത്തെ ആശങ്ക. പരിശീലനത്തിന് ലക്ഷങ്ങള്‍ വേണം. സഹായിക്കാന്‍ സര്‍ക്കാര്‍ ഉള്‍പ്പടെ ആരുമില്ലെന്ന് സജന്‍ ആരോപിക്കുന്നു.

 

പരിശീലനം മുടങ്ങാതിരിക്കാന്‍ വഴി തേടുകയാണ് മുന്‍ അത്‌ലറ്റുകൂടിയായ അമ്മ ഷാന്റിമോള്‍. പൊരുതി നേടിയ മെഡലുകള്‍ വിറ്റിട്ടായാലും തുക കണ്ടെത്താനാണ് ഇവരുടെ ഇപ്പോഴത്തെ ആലോചന. ജുവരിയില്‍ കേരള പൊലീസില്‍ നിയമനം കിട്ടിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല. വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നില്‍ നില്‍ക്കെ പരിശീലനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാവാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് സജന്റെ പ്രതീക്ഷ.

 

OTHER SECTIONS