ഡെന്മാര്‍ക്ക് ഓപ്പണ്‍: ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു, സമീര്‍ വര്‍മ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി

By സൂരജ് സുരേന്ദ്രന്‍.23 10 2021

imran-azhar

 

 

ഒഡെന്‍സി: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്റിൽ നിന്നും സമീര്‍ വര്‍മ പുറത്തായി.

 

ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു സമീര്‍. നേരത്തെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധു ക്വാർട്ടറിൽ പുറത്തായിരുന്നു.

 

അതേസമയം പുരുഷന്മാരുടെ സിംഗിള്‍സ് ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്‍വി വഴങ്ങിയാണ് സമീര്‍ പുറത്തായത്.

 

ഇന്‍ഡൊനീഷ്യയുടെ ടോമി സുഗാറിറ്റോയാണ് സമീര്‍ വര്‍മയെ പുറത്താക്കിയത്.

 

ആദ്യ സെറ്റ് 21-17 ന് സ്വന്തമാക്കിയതോടെ സുഗാറിറ്റോ മത്സരത്തിൽ മികച്ച ആധിപത്യം നേടിയിരുന്നു.

 

രണ്ടാം സെറ്റിൽ പരിക്ക് കൂടി പിടിപെട്ടതോടെ സമീര്‍ വര്‍മ പിന്മാറുകയായിരുന്നു.

 

OTHER SECTIONS