കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ശക്തമാക്കാൻ സന്ദീപ് സിംഗും

By online desk .22 08 2020

imran-azhar

 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ കേരളം ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ സന്ദീപ് സിങും.മണിപ്പൂരിലെഇംഫാലില്‍ നിന്നുള്ള 25 കാരനായ പ്രതിരോധനിര താരമാണ് സന്ദീപ് സിംഗ്. താരത്തിന് . ഒരു വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്സിൽ കരാർ. ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സന്ദീപ് പറഞ്ഞു.

 

 

ഐ-ലീഗില്‍ നിരവധി മത്സരങ്ങള്‍ കളിച്ച സന്ദീപ് പരിചയസമ്പന്നനായ കളിക്കാരനാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.ഷില്ലോംഗ് ലജോംഗ് അക്കാഡമിയില്‍ നിന്നാണ് സന്ദീപ് സിംഗ് തന്റെ കരിയര്‍ തുടങ്ങുന്നത്.

OTHER SECTIONS