സന്ദേശ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

By praveenprasannan.19 05 2020

imran-azhar

കൊച്ചി: ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നെടും തൂണുകളിലൊരാളായ സന്ദേശ് ജിങ്കന്‍ ക്ലബ് വിടുന്നു.ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒപ്പമുള്ള താരം വിദേശ ക്ലബ്ബുമായി കരാറിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.


 ആറ് വര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച ശേഷമാണ് താരം ക്ലബ് വിടുന്നത്. ആദ്യ സീസണില്‍ ജിങ്കന്‍ എമേര്‍ജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


ബ്ലാസ്റ്റേഴ്‌സിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കന്റെ ക്ലബ് മാറ്റത്തിന് കാരണമാണെന്നാണ് അറിയുന്നത്. ഐഎസ്എലില്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒരാളാണ് ജിങ്കന്‍.

OTHER SECTIONS