By Anju N P.12 Jul, 2018
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്സഅമ്മയാകാന് ഒരുങ്ങുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.ഏപ്രിലില്‍ ബേബി മിര്‍സ മലിക് എന്ന ഹാഷ് ടാഗിനൊപ്പം മൂന്നു ടീ ഷേര്ട്ടുകളുടെ ഫോട്ടോ കൂടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ അതിഥിയെ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കായി മാതൃത്വം ആഘോഷമാക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
അനം മിര്‍സ രൂപകല്പന ചെയ്ത ഇന്തോ-വെസ്റ്റേണ്‍ ലുക്കിലുള്ള അനാര്‍ക്കലി ധരിച്ചു നില്ക്കുന്ന ചിത്രമാണ് അവസാനമായി താരം പങ്ക് വച്ചിരിക്കുന്നത്.
ഗര്‍ഭം മറച്ചുവെക്കാത്ത, എന്നാല്‍ കുലീനത്വമുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. സാനിയ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടത്. ചിത്രങ്ങള്‍ക്ക് വലിയ സ്വാകാര്യതയാണ് ലഭിക്കുന്നത്.