അനാം മിർസ വിവാഹിതയായി

By Sooraj Surendran .13 12 2019

imran-azhar

 

 

ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനാം മിർസ വിവാഹിതയായി. മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകൾക്കൊടുവിൽ ഇന്നലെയാണ് മുൻ ഇന്ത്യൻ നായകൻ അസറുദീന്റെ മകൻ ആസാദ് അനാം മിർസയെ വിവാഹം ചെയ്തത്. അനാമിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മെഹന്തി ചടങ്ങിൽ പങ്കെടുത്തു. അനാമിന്റെ രണ്ടാം വിവാഹമാണിത്. 2016 ലായിരുന്നു അക്ബർ റഷീദുമായുളള അനാമിന്റെ വിവാഹം. ഹൈദരാബാദിലാണ് മെഹന്തി ചടങ്ങുകൾ നടന്നത്. അനാം മിർസയാണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

 

OTHER SECTIONS