തിരിച്ചുവരവ് വിജയതുടക്കമാക്കി സാനിയ മിർസ

By online desk.13 01 2020

imran-azhar

 


രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയ്‌ക്ക്‌ ഇത് വിജയത്തുടക്കം. അമ്മയായ ശേഷം ആദ്യമായാണ് സാനിയ ടെന്നീസ് കോട്ടിൽ തിരിച്ചെത്തുന്നത്. ഹൊബാർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ കാറ്റോ-കലാഷ്നിക്കോവ സഖ്യത്തെ തോൽപ്പിച്ചു. സ്‌കോർ: 2-6, 7-6, 10-3.

 

 


 

2017 ഒക്‌ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. അമ്മയായ ശേഷം സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ ഒരു ടൂര്‍ണമെന്‍റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്‌സ് മനസിലുണ്ടെന്നും സാനിയ അന്ന് വ്യക്തമാക്കിയിരുന്നു.

 

OTHER SECTIONS