ഞങ്ങൾ വിവാഹിതരായത് ഇന്ത്യ -പാക് ഒന്നിപ്പിക്കാനല്ലെന്ന് സാനിയ മിർസ

By BINDU PP .12 Aug, 2018

imran-azhar

 

 

 

'ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊഹെയ്ബും വിവാഹിതരായത് ഇന്ത്യ -പാക്കിസ്ഥാൻ ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല. ഞാന്‍ പാകിസ്താനില്‍ പോയപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന സ്‌നേഹം വളരെ വലുതാണെന്ന് സാനിയ മിർസ. താനും ഷൊഹെയ്ബ് വിവാഹം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

 

ഞങ്ങൾ വിവാഹിതരായത് ഒരിക്കലും ഇരുരാജ്യങ്ങളെ ഒന്നിപ്പിക്കാനല്ലെന്ന് സാനിയ മിർസ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞങ്ങള്‍ വിവാഹിതരായത് ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനാണെന്നത് വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഗര്‍ഭധാരണത്തിന് ശേഷമുള്ള സാനിയയുടെ ആദ്യ ഫോട്ടോഷൂട്ടും അഭിമുഖവുമായിരുന്നു ഇത്.വര്‍ഷത്തിലൊരിക്കല്‍ ഷൊഹെയ്ബിന്റെ മാതാപിതാക്കളെ കാണാന്‍ ഞാന്‍ അവിടെ പോകാറുണ്ട്. ആ രാജ്യത്തെ ആളുകള്‍ മുഴുവന്‍ ബാബി എന്നാണ് എന്നെ വിളിക്കുന്നത്, അവര്‍ തരുന്ന ബഹുമാനവും വളരെ വലുതാണ്. എനിക്കുറപ്പാണ് അത് എന്നോടുള്ള സ്‌നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്‌നേഹമാണെന്ന്.ഷൊഹെയ്ബ് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതാണ്. ഷൊഹെയ്ബിനെ നമ്മുടെ നാട്ടിലെ ആളുകളുടെ സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുവെന്നും സാനിയ പറഞ്ഞു.

 

 

OTHER SECTIONS