സാനിയ മിര്‍സ അമ്മയാകുന്നു

By Abhirami Sajikumar.23 Apr, 2018

imran-azhar

 

ന്യൂഡല്‍ഹി:  സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊയേബ് മാലിക്കിന്റേയും ആദ്യത്തെ കണ്‍മണി ഒക്‌ടോബറില്‍ പിറക്കും. കഴിഞ്ഞ ആഴ്ചയാണ് കായികലോകത്തെ താരദമ്ബതികള്‍ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികാഘോഷത്തിന്റെ സന്തോഷത്തിന് പിന്നാലെ സാനിയ മിര്‍സ തന്നെയാണ് താന്‍ അമ്മയാകുന്നുവെന്ന വാര്‍ത്ത പുറത്ത് വിട്ടത്.

ഒക്‌ടോബറില്‍ സാനിയ അമ്മയാകുമെന്ന് ഇമ്രാന്‍ പറഞ്ഞു. കാല്‍ മുട്ടിലെ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ സാനിയ വിശ്രമത്തിലായിരുന്നു. ഫ്രെഞ്ച് ഓപ്പണിലൂടെ തിരിച്ചു വരവിനൊരുങ്ങിയിരിക്കെയാണ് സാനിയ അമ്മയാകുന്നത്. ഭര്‍ത്താവിന്റേയും തന്റേയും പേരിലെ സര്‍നെയിം ചേര്‍ത്ത് മിര്‍സ മാലിക് എന്നായിരിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര്. ഇക്കാര്യവും താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

OTHER SECTIONS