ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു ; ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു

By online desk .26 10 2020

imran-azhar

 


മുംബൈ: ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ. ട്വന്റി -20 പാരമ്പരക്കുള്ള ഇന്ത്യൻ ടീമിലാണ് സഞ്ജു ഇടം നേടിയിരിക്കുന്നത്. സഞ്ജുവിനെ കൂടാതെ വരുൺ ചക്രവർത്തിയും ദീപക് ചാഹറും ട്വന്‍റി-20 ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഋഷഭ് പന്തിനെ ഏകദിന, ട്വന്‍റി-20 ടീമില്‍നിന്ന് ഒഴിവാക്കി.

 

ട്വന്‍റി-20 ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍‌. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസവേന്ദ്ര ചാഹല്‍, ജസ്പ്രിത് ബൂംറ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, നവദീപ് സെയ്നി, ഡി.ചാഹര്‍.

 

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, സാഹ, ഋഷഭ് പന്ത്, ജസപ്രിത് ബൂംറ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, നവദീപ് സെയ്നി, കുല്‍ദീപ് യാദവ്, മൊഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ആര്‍, അശ്വിന്‍.

 

ഏകദിന ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.ല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബൂംറ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, നവദീപ് സെയ്നി.

 


ആസ്ട്രേലിയൻ പര്യടനത്തിനായി നവംബർ മാസം 11 നോ 12 നോ ടീം പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുവീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. മത്സരക്രമം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ ഏകദിന നവംബര്‍ 26ന് നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

OTHER SECTIONS