സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ നിർദേശം; ലോകകപ്പിലേക്ക് വാതിൽ തുറക്കുമോ?

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

തിരുവനന്തപുരം: ഐപിഎൽ രണ്ടാം പാദത്തിൽ ക്വാളിഫയർ കാണാതെ രാജസ്ഥാൻ റോയൽസ് പുറത്തായെങ്കിലും നായകൻ സഞ്ജു സാംസണോട് യുഎഇയിൽ തന്നെ തുടരാൻ നിർദേശം.

 

സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് വാതിൽ തുറക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

 

ലോകകപ്പിനായുള്ള അന്തിമ ടീമിനെ ഒക്ടോബർ 15ന് പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയിൽ തന്നെ തുടരാൻ നിർദേശിച്ചത്.

 

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യുഎഇയിൽ തന്നെ തുടരാനാണ് ബിസിസിഐയുടെ നിർദേശം.

 

മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നേക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്.

 

വിക്കറ്റ് കീപ്പറാണെന്നത് സഞ്ജുവിന് അനുകൂല ഘടകമാണ്.

 

ഐപിഎൽ രണ്ടാം പാദത്തിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 207 റണ്‍സാണ് സഞ്ജു നേടിയത്. 82 ആണ് സഞ്ജുവിന്റെ ഏറ്റവും ഉയർന്ന സ്കോർ.

 

OTHER SECTIONS