കാൽപ്പന്തുകളിയുടെ തട്ടകത്തിലേക്ക്... ആദർശ് പറക്കും സ്‌പെയിനിലേക്ക്; വിമാനടിക്കറ്റ് സ്‌പോൺസർ ചെയ്ത് സഞ്ജു സാംസൺ

By സൂരജ് സുരേന്ദ്രന്‍.13 11 2021

imran-azhar

 

 

തിരുവനന്തപുരം: മാന്നാർ കുട്ടംപേരൂർ സ്വദേശിയായ ആദർശിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സഞ്ജു സാംസൺ. സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിനാണ് ആദർശിന് അവസരം ലഭിച്ചത്.

 

എന്നാൽ ഭീമമായ യാത്ര ചെലവ് വഹിക്കാൻ ആദർശിന്റെ കുടുംബത്തിന് സാധിക്കാതെ വന്നതോടെയാണ് സാധ്യതകൾ മങ്ങിയത്. വിവരമറിഞ്ഞതോടെയാണ് സഞ്ജു സാംസൺ ആദർശിന് സഹായഹസ്തവുമായി രംഗത്തെത്തിയത്.

 

"നാട്ടിലെ അഭ്യുദയകാംഷികളും പഠിച്ച വിദ്യാലയവുമൊക്കെ അവരാൽ കഴിയുന്ന സഹായം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വേണ്ടി വന്ന തുക നൽകുവാൻ കായികവകുപ്പിന്റെ സാധ്യതകൾ പരിശോധിച്ചെങ്കിലും ആദർശിന് ഉടനെ പോകേണ്ടതിനാൽ അതിന് മുമ്പ് ലഭിക്കുവാൻ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിൽ കാരക്കാട് ലിയോ ക്ലബ് സമാഹരിച്ച 50000 രൂപ ഇന്ന് ആദർശിന് കൈമാറി. ബാക്കി ആവശ്യമായ തുക ഞാൻ ആദർശിന് കൈമാറി." മന്ത്രി സജി ചെറിയാൻ പറഞ്ഞു.

 

വരും ദിവസം തന്നെ ആദർശ് മാഡ്രിഡിലേക്ക് യാത്ര തിരിക്കും. ലെഫ്റ്റ് വിങ് ഫോർവേഡാണ് ആദർശ്.

 

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ ആദർശ് നാളെ നമ്മുടെ അഭിമാനതാരമാകും എന്ന കാര്യത്തിൽ സംശയമില്ല.

 

OTHER SECTIONS